Monday, May 10, 2021
Home Newsfeed കോവിഡ് ബാധിച്ച് നാല് പ്രവാസി മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് നാല് പ്രവാസി മലയാളികള്‍ മരിച്ചു

സലാല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികള്‍ ഒമാനില്‍ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി നവാസ്(35), വടകര കോട്ടൂര്‍ സ്വദേശി പൊറലേരി മീത്തല്‍ ഉണ്ണി(49), വടകര തായങ്ങാടി അയ്യം കൊല്ലി ഹംസ(40), പാലക്കാട് ചിത്രനഗര്‍ സ്വദേശി കെ. മനോജ് കൃഷ്ണ(48)
എന്നിവരാണ് സലാലയില്‍ മരിച്ചത്.

ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന നവാസിന് രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാണ്ഡ്യ അസോസിയേറ്റ്സില്‍ ജോലി ചെയ്ത് വരികയായിരുന്നു ഉണ്ണി. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചത്. പച്ചക്കറിക്കട നടത്തുകയായിരുന്നു തായങ്ങാടി സ്വദേശി ഹംസ.

മനോജ് കൃഷ്ണ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം. ദോഫാര്‍ കാറ്റില്‍ഫീഡ് കമ്പനിയില്‍ ഫൈനാന്‍സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. പതിമൂന്ന് വര്‍ഷമായി സലാലയില്‍ പ്രവാസിയാണ്. ഭാര്യ: പ്രിയ കൃഷ്ണ. മൃതദേഹം സലാലയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
നാലുപേരുടെയും മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സലാലയില്‍ സംസ്‌കരിക്കും.
ALSO WATCH

Most Popular