
ജി.സി.സി ഉച്ചകോടി: ഒമാന്‍ സംഘത്തെ മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി നയിക്കും
HIGHLIGHTS
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ജസ്റ്റിസ് ആന്‍ഡ് ലീഗല്‍ അഫയേഴ്സ് മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ സഈദി തുടങ്ങിയവര്‍ സംഘത്തിലുണ്ട്.
മസ്കത്ത്: 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള ഒമാന്‍ സംഘത്തെ മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ് നയിക്കും. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ജസ്റ്റിസ് ആന്‍ഡ് ലീഗല്‍ അഫയേഴ്സ് മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ സഈദി, മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ട്.