Wednesday, May 12, 2021
Home Gulf Kuwait ഗള്‍ഫ് പ്രതിസന്ധി: കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് ഒമാന്‍ സുല്‍ത്താന്‍

ഗള്‍ഫ് പ്രതിസന്ധി: കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് ഒമാന്‍ സുല്‍ത്താന്‍

മസ്‌കത്ത്: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മുന്‍കൈയെ പിന്തുടര്‍ന്ന് വിഷയത്തില്‍ കുവൈത്ത് നടത്തി വരുന്ന എല്ലാ മധ്യസ്ഥ ശ്രമങ്ങളും ഏറെ പ്രശംസനീയമാണെന്ന് ഒമാന്‍ സുല്‍ത്താന്‍ പ്രശംസിച്ചു. ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ സമവായം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഒമാന്‍ പിന്തുണക്കുന്നതായി ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സുല്‍ത്താന്‍ അറിയിച്ചു.

നിഷ്പക്ഷത, മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക തുടങ്ങി ഒമാന്‍ വച്ചു പുലര്‍ത്തുന്ന തത്വങ്ങളെ അടിസ്ഥാനമാക്കി അയല്‍ രാജ്യങ്ങളുമായി നല്ല സൗഹൃദ ബന്ധം പുലര്‍ത്തുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനും ഒമാന്‍ ആഗ്രഹിക്കുന്നതായും സുല്‍ത്താന്‍ വ്യക്തമാക്കി.പ്രതിസന്ധി പരിഹരിക്കാന്‍ അനുയോജ്യമായ വഴി കണ്ടെത്തുന്നതിനും അനുകൂലമായ നടപടികള്‍ കൈക്കൊള്ളുന്നതിനും ജി.സി.സി രാജ്യങ്ങളെ പൂര്‍ണ്ണമായി ഐക്യത്തിലേക്ക് കൊണ്ടുവരുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും കുവൈത്ത് പരിശ്രമിക്കുന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Most Popular