Friday, August 6, 2021
Home Newsfeed ഒമാനില്‍ മഴ ശക്തം; റോഡുകളില്‍ വെള്ളക്കെട്ട്

ഒമാനില്‍ മഴ ശക്തം; റോഡുകളില്‍ വെള്ളക്കെട്ട്

മസ്‌കത്ത്: തലസ്ഥാനത്ത് ഉള്‍പ്പെടെ ഒമാനില്‍ ശക്തമായ കാറ്റും മഴയും. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ദിവസങ്ങളായി തുടരുന്ന മഴ വ്യാഴാഴ്ചയോടെയാണ് കരുത്താര്‍ജിച്ചത്. പുലര്‍ച്ചെ മുതല്‍ മസ്‌കത്തില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ ലഭിച്ചതായാണ് റിപോര്‍ട്ട്.

oman rain1

ശക്തമായ മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞു. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നഗരത്തില്‍ വേനല്‍ ചൂടിന് ആശ്വാസമായി എത്തിയ മഴ ആസ്വദിക്കാന്‍ നിരവധി പേരാണു പുറത്തിറങ്ങിയത്. എവിടെയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു രാജ്യത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ALSO WATCH

 

Most Popular