Sunday, June 20, 2021
Home Gulf Oman വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി

വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി

മസ്​കത്ത്​: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ഒമാനില്‍ ഇന്ത്യക്കാരനായ അധ്യാപകന്റെ ജോലി നഷ്ടമായി . നാഷനല്‍ യൂനിവേഴ്​സിറ്റി ഓഫ്​ സയന്‍സ്​ ആന്‍ഡ്​ ടെക്​നോളജിയിലെ അധ്യാപകനായ ഡോ. സുധീര്‍ കുമാര്‍ ശുക്ലയെയാണ്​ ജോലിയില്‍ നിന്ന്​ പുറത്താക്കിയത്.

ഫലസ്​തീനില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന്​ പിന്തുണ പ്രഖ്യാപിച്ചും പോസ്റ്റുകളിട്ടതാണ് വിനയായത്.
തുടര്‍ന്ന്​ ഇദ്ദേഹത്തി​െന്‍റ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പോസ്​റ്റിന്​ കീഴില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആ സമയത്തെല്ലാം ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. പിന്നീട്​ വിദ്യാര്‍ഥികള്‍ ഇൗ അധ്യാപക​െന്‍റ ക്ലാസുകള്‍ ബഹിഷ്​കരിക്കുന്ന ഘട്ടം വരെയെത്തി.
തുടര്‍ന്ന്​ സര്‍വകലാശാല അധികൃതര്‍ അധ്യാപകനെ പിരിച്ചുവിടുകയായിരുന്നു. പിന്നീട്​​ ഇദ്ദേഹം ത​െന്‍റ അപക്വമായ പെരുമാറ്റത്തിന്​ മാപ്പ്​ അപേക്ഷിക്കുകയും ഫലസ്​തീന്​ പിന്തുണ പ്രഖ്യാപിച്ച്‌​ ട്വിറ്ററില്‍ പോസ്​റ്റിടുകയും ചെയ്​തെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പ്രതിഷേധത്തെ തുടര്‍ന്ന്​ ഡോ. സുധീര്‍കുമാര്‍ ട്വിറ്റര്‍ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യുകയും ചെയ്​തു.

സ്വതന്ത്ര ഫലസ്​തീനുള്ള പിന്തുണ ആവര്‍ത്തിച്ച്‌​ പ്രഖ്യാപിച്ച രാജ്യമാണ്​ ഒമാന്‍. മനുഷ്യത്വരഹിതമായ കാര്യങ്ങളെ, അത് ആര്‍ക്കെതിരെ ആയാലും ന്യായീകരിക്കുന്ന നടപടിയെ അംഗീകരിക്കാന്‍ ആകില്ല എന്നും ട്വിറ്ററില്‍ പ്രതിഷേധിച്ചവര്‍ പറയുന്നു.

Most Popular