Sunday, September 19, 2021
Home Newsfeed കണ്ണൂര്‍ സ്വദേശി ഒമാനില്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു

കണ്ണൂര്‍ സ്വദേശി ഒമാനില്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു

സലാല: കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഒമാനിലെ സലാലയില്‍ മരിച്ചു. കൊട്ടാരത്തില്‍ റഹീസ് (38) ആണ് ന്യുമോണിയ ബാധിച്ചു മരിച്ചത്. കണ്ണൂര്‍ ജില്ലാ മട്ടന്നൂര്‍ മെരുവമ്പായി മൂന്നാം പീടിക ഷഫീനാസില്‍ ലത്തിഫിന്റെയും ഖദിജയുടെയും മകനാണ്. ഭാര്യ: തസ്‌നിയ. നദ്വ ഫാത്തിമ, മുഹമ്മദ് റിദാന്‍, അഹമ്മദ് ലുയാ എന്നിവര്‍ മക്കള്‍ ആണ്.

സഹോദരന്‍ സാദത്ത് (റിയ ട്രാവല്‍സ് മട്ടന്നൂര്‍), സഹോദരി ഷെഫീന. കഴിഞ്ഞ കുറെ ദിവസങ്ങളായി സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. സലാലയില്‍ ടെലി റെസ്റ്റോറന്റ് പാര്‍ട്ണര്‍ ആയിരുന്നു. ഖബറടക്കം ഒമാനില്‍ നടക്കും.

Most Popular