Wednesday, August 4, 2021
Home Newsfeed മസ്‌കത്തില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തും

മസ്‌കത്തില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തും

മസ്‌കത്ത്: ഹൃദയാഘാതം മൂലം മസ്‌കത്തില്‍ മരിച്ച മലപ്പുറം കുറ്റിപ്പുറം മൂടാല്‍ സ്വദേശി അബ്ദുല്‍സലാമി(37)ന്റെ മയ്യിത്ത് ഞായറാഴ്ച് പുലര്‍ച്ചെ നാട്ടിലേക്കു കൊണ്ടുപോവും. ഹൃദയാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അബ്ദുല്‍ സലാം വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മരിച്ചത്.

സീബ് സിറ്റി സെന്റര്‍ മാളില്‍ അല്‍ ഹാനയെന്‍ അബായ ഷോപ്പില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മയ്യിത്ത് ഞായറാഴ്ച്ച പുലര്‍ച്ചെ 2 മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അയക്കുക. ഞായറാഴ്ച്ച രാവിലെ 6 മണിയോടെ നാട്ടിലെത്തും.

ഖൗല ആശുപത്രിയില്‍ എംബാമിംഗിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ വളാഞ്ചേരി കൂട്ടായ്മ പ്രവര്‍ത്തകരും സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്തു. മയ്യിത്ത് നാട്ടില്‍ കൊണ്ടു പോകുവാനുള്ള നടപടി ക്രമങ്ങള്‍ക്ക് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ഷാരിക്ക് വളപട്ടണം, അബ്ദുല്‍ സലീം, സഹപ്രവര്‍ത്തകനായ നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Most Popular