Friday, May 14, 2021
Home Gulf Oman നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ അപകടത്തില്‍ മരിച്ചു

നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ അപകടത്തില്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയയും സുഹൃത്തായ തമിഴ്‌നാട് സ്വദേശിയും മരിച്ചു. തിരുവനന്തപുരം ഊരുട്ടമ്പലം പെരുമാളൂര്‍ തോട്ടരികത്ത് ശിവാലയത്തില്‍ എസ് സുരേഷ്‌കുമാര്‍ (39), തമിഴ്‌നാട് കന്യാകുമാരി സ്വദേശി സുനില്‍ കുമാര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്.

മുസന്ന വിലായത്തില്‍ ഡിസംബര്‍ മൂന്നിന് ആണ് വാഹനാപകടം ഉണ്ടായത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മതിയായ താമസ രേഖകള്‍ ഇല്ലാതെ ഒമാനില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. ഒമാന്‍ ഭരണകൂടം പ്രഖ്യാപിച്ച പൊതു മാപ്പില്‍ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിരുന്ന ഇരുവര്‍ക്കും തൊഴില്‍ മന്ത്രാലയം പിഴയൊന്നും കൂടാതെ നാട്ടിലേക്ക് പോകുവാനുള്ള അനുമതിയും നല്‍കിയിരുന്നു.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ച് കാത്തിരിക്കുമ്പോഴാണ് അപകടം്. ആശുപത്രിയിലെ മലയാളി ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ അപകട വിവരമറിയുന്നത്. മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Most Popular