Friday, July 23, 2021
Home Newsfeed മസ്‌കത്തില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി

മസ്‌കത്തില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി

മസ്‌കത്ത്: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മസ്‌കത്തില്‍ നിര്യാതനായി. കോട്ടയം പനയമ്പാല സ്വദേശി കുത്തുകല്ലുങ്കല്‍ ചാക്കോ ജയിംസ് (സജി- 61) ആണ് മരിച്ചത്. റോയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 40 വര്‍ഷത്തോളമായി ഒമാനിലുള്ള അദ്ദേഹം ബിസിനസ് നടത്തിവരുകയായിരുന്നു.

സംസ്‌കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നു മണിക്ക് ഖുറം റാസ് അല്‍ ഹംറ ക്രിസ്ത്യന്‍ സെമിത്തേരിയില്‍. ഭാര്യ: മോളി ജയിംസ്. മകന്‍: ആല്‍വിന്‍ ജയിംസ്.

Most Popular