Tuesday, June 22, 2021
Home Gulf Oman ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുപേര്‍ കൂടി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 427 പേര്‍ക്ക്. ഇതില്‍ 210 പേര്‍ പ്രവാസികളാണ്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 80,713 ആയി. 4 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 492 പേരാണ് ഇതിനകം മരിച്ചത്.

ഇന്ന് 1,107 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70,910 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 513 പേരാണ്. 177 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
MoH reports 427 new Coronavirus cases in Oman

Most Popular