Tuesday, July 27, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 2000ലേറെ പേര്‍ക്ക് കൊവിഡ്; രണ്ടുപേര്‍ കൂടി മരിച്ചു

ഒമാനില്‍ ഇന്ന് 2000ലേറെ പേര്‍ക്ക് കൊവിഡ്; രണ്ടുപേര്‍ കൂടി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 2,164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 58,179 ആയി. ഇന്ന് രണ്ട് പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 259 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 20,663 പേരാണ്. 146 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1159 പേര്‍ കൂടി കൊവിഡില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 37,257 ആയി.

Most Popular