
ഒമാനില്‍ പൊതുസേവന പരാതികള്‍ രേഖപ്പെടുത്താനായി പുതിയ പ്ലാറ്റ്ഫോം
മസ്കത്ത്: അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന് (എപിഎസ്ആര്‍) പരാതികള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ‘ഹസില്‍’ (Hasil) ആരംഭിച്ചു.സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനികളുടെ ഓഫീസുകളിലൂടെയോ കമ്പനികളുടെ കോണ്ടാക്റ്റ് സെന്ററുകളിലൂടെയോ അതോറിറ്റിക്ക് നേരിട്ട് പരാതി നല്കാന് ഒരു റഫറല്‍ സേവനം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വരികാര്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാമെന്ന് എപിഎസ്ആര്‍ ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതോറിറ്റിയുടെ വെബ്സൈറ്റായ apsr.om- ലെ പരാതി പ്ലാറ്റ്ഫോം ‘ഹസില്‍’ വഴി വരിക്കാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.
പരാതി സമര്‍പ്പിക്കുന്നതിന് പ്ലാറ്റ്ഫോം സന്ദര്‍ശിക്കുക. അതിന് വേണ്ടി ചെയ്യേണ്ടത്:
1- ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
2- പരാതി സമര്‍പ്പിച്ചതായി സ്ഥിരീകരിക്കുന്ന ഒരു സന്ദേശം ലഭിക്കുന്നതാണ്. ഈ സന്ദേശത്തില്‍ പരാതി നമ്പറും ആശയവിനിമയം നടത്താനുള്ള സമയവും നല്കിയിട്ടുണ്ടാവും.