Tuesday, April 13, 2021
Home Gulf Oman ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒമ്പതു പേര്‍ മരിച്ചു; പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒമ്പതു പേര്‍ മരിച്ചു; പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 846 പേര്‍ക്ക്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 77,904 ആയി. ഒന്‍പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 402 പേരാണ് ഇതിനകം മരിച്ചത്.

ഇന്ന് 1,559 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 58,587 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 18,915 പേരാണ്. 181 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular