Friday, June 25, 2021
Home Gulf Oman ഒമാനില്‍ വ്യോമഗതാഗതം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

ഒമാനില്‍ വ്യോമഗതാഗതം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

മസ്‌ക്കത്ത്: ഒമാനില്‍ വ്യോമഗതാഗതം പുനരാരംഭിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നും അന്തിമ തീരുമാനം ആയില്ലെന്നും ഗതാഗത മന്ത്രി ഡോ. അഹ്‌മദ് അല്‍ ഫുതൈസി അറിയിച്ചു. നിലവില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള സര്‍വീസ് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഇന്ന് 1366 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം രോഗികളുടെ എണ്ണം 34,902 ആയി. 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി രോഗബാധ മൂലം മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികള്‍ വര്‍ധിക്കുകയാണെങ്കില്‍ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ തുറക്കുമെന്നും മന്ത്രാലയം അറിയിച്ചു.

No decision yet on opening air traffic in Oman: Govt


 

Most Popular