Saturday, July 24, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ്; ലോക്ക്ഡൗണ്‍ സമയത്ത് ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ല

ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ്; ലോക്ക്ഡൗണ്‍ സമയത്ത് ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ല

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് 1099 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം, 3427 പേര്‍ക്ക് രോഗം ഭേദമായി. 6 പേരാണ് ഇന്ന് മരിച്ചത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേളയില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരം അനുവദിക്കില്ലെന്ന് ഇന്ന് സുപ്രിം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജൂലൈ 25 മുതല്‍ ആഗസ്ത് 8വരെയാണ് സുപ്രിംകമ്മിറ്റി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കാലയളവില്‍ രാത്രി 7 മുതല്‍ രാവിലെ 6 വരെ പൊതുസ്ഥലങ്ങളും ഷോപ്പുകളും അടച്ചിടും. ഏഴ് മണിക്കു ശേഷം പുറത്തിറങ്ങാന്‍ പാടില്ല. നടത്തം ഉള്‍പ്പെടെയുള്ള എല്ലാ സഞ്ചാരത്തിനും വിലക്കുണ്ട്.

ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാരത്തിന് ഇളവ് നല്‍കിയാല്‍ ലോക്ക്ഡൗണ്‍ ഫലവത്താകില്ലെന്ന് ഗതാഗത മന്ത്രി ഡോ. അഹ്മദ് അല്‍ ഫുതൈസി പറഞ്ഞു. ഒമാനിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ജോലി സ്ഥലത്ത് ഭക്ഷണ വേളയിലും പ്രാര്‍ഥനയ്ക്കും ജീവനക്കാര്‍ ഒത്തുകൂടുന്നതായി വിവരം ലബിച്ചിട്ടുണ്ട്. അതു കൊണ്ടാണ് പൊതുമേഖലയിലെ തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു.

No exceptions to cross govornorates during lockdown: Oman


 

Most Popular