Tuesday, April 13, 2021
Home Gulf Oman ഒക്ടോബര്‍ 1 മുതല്‍ ഒമാനിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് പ്രത്യേക അനുമതി വേണ്ട

ഒക്ടോബര്‍ 1 മുതല്‍ ഒമാനിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് പ്രത്യേക അനുമതി വേണ്ട

മസ്‌കത്ത്: റസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട. സാധുവായ വിസയുള്ള മുഴുവന്‍ പ്രവാസികള്‍ക്കും മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തിയെ ഉദ്ധരിച്ച് പ്രാദേശിക പത്ര റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 1 മുതല്‍ പ്രവാസികള്‍ക്ക് തിരികെ വരാന്‍ സുപ്രിം കമ്മിറ്റി അനുമതി നല്‍കിയിരുന്നു. അടുത്ത മാസം 1 മുതല്‍ വിമാനത്താവളം തുറക്കാനും രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും നേരത്തെ സുപ്രിം കമ്മിറ്റി തീരുമാനിച്ചിരുന്നു. തിരികെ വരുന്ന വിദേശികള്‍ വിമാനത്താവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധനക്ക് വിധേയരാകണം. 14 ദിവസം രാജ്യത്ത് ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

നിലവില്‍ രാജ്യത്തേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം. ഇതിന് ട്രാവല്‍ ഏജന്‍സികളും വിമാന കമ്പനികളും നിശ്ചിത തുക ഈടാക്കുന്നുണ്ട്.

no-mofa-approval-required-for-residents-entering-oman

Most Popular