Saturday, June 19, 2021
Home Gulf Oman അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ഇന്ത്യയിലേക്ക് പോകരുതെന്ന നിര്‍ദേശവുമായി ഒമാന്‍

അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ഇന്ത്യയിലേക്ക് പോകരുതെന്ന നിര്‍ദേശവുമായി ഒമാന്‍

മസ്‌കത്ത്: അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന നിര്‍ദേശവുമായി ഒമാന്‍. ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് പുതിയ നിര്‍ദേശമെന്ന് ഒമാന്‍ എംബസിയെ ഉദ്ധരിച്ച് ഒമാന്‍ വാര്‍ത്താ ഏജന്‍സി (ഒഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ പ്രതിദിനം 200,000 ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രാ നിരോധനവും നിയന്ത്രണവും ഉള്‍പ്പെടെ വിവിധ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രാദേശിക അധികൃതരെ പ്രേരിപ്പിക്കുന്നതായി ഒമാന്‍ എംബസിയുടെ വാര്‍ത്തക്കുറുപ്പില്‍ വ്യക്തമാക്കി.

Most Popular