Sunday, July 25, 2021
Home Gulf Oman ഒമാനിലെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനാ സൗകര്യം ഒരുക്കുന്നു

ഒമാനിലെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനാ സൗകര്യം ഒരുക്കുന്നു

മസ്‌കത്ത്: വിമാന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ത്‌നെ കോവിഡ് പരിശോധനാ സൗകര്യമൊരുക്കുന്നതിന് ഒമാന്‍ എയര്‍പോര്‍ട്സ് വിഭാഗം. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളില്‍ നിന്ന് അധികൃതര്‍ ടെന്‍ഡര്‍ ക്ഷണിച്ചു.

മസ്‌കത്ത്, സലാല രാജ്യാന്തര വിമാനത്താവളങ്ങളിലും മറ്റു ആഭ്യന്തര വിമാനത്താവളങ്ങളിലും പിസിആര്‍ പരിശോധനാ സംവിധാനം ഒരുക്കാനാണ് പദ്ധതി. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സംവിധാനങ്ങള്‍ക്ക് മാത്രമാണ് അനുമതി ലഭിക്കുക. ഈ മാസം 30ന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നും ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചു.

Most Popular