Wednesday, June 23, 2021
Home Gulf Oman ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ പ്രവേശനം; പ്രതീക്ഷയോടെ ഇന്ത്യക്കാരും

ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ പ്രവേശനം; പ്രതീക്ഷയോടെ ഇന്ത്യക്കാരും

മസ്‌കത്ത്: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വfസയില്ലാതെ പ്രവേശനം അനുവദിക്കാന്‍ തീരുമാനം. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതുമായ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍, പുതുതായി വിസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒമാനില്‍ ഏറ്റവും സന്ദര്‍ശകര്‍ എത്തുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഇന്ത്യക്കാര്‍.

ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വിസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. നിലവില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വിസയില്ലെതെ പ്രവേശന അനുമതിയുള്ളത്. ന്യൂസിലന്റ് പൗരന്‍മാര്‍ക്കും വിസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാന്‍ സാധിക്കും.


 

Most Popular