Wednesday, June 23, 2021
Home Gulf Oman ഒമാനില്‍ ചൊവ്വാഴ്ച്ച അതിര്‍ത്തികള്‍ തുറക്കും; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ഒമാനില്‍ ചൊവ്വാഴ്ച്ച അതിര്‍ത്തികള്‍ തുറക്കും; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

മസ്‌കത്ത്: കോവിഡ് ഭീതിയെ തുടര്‍ന്ന് ഒമാനില്‍ ഒരാഴ്ചയായി അടച്ചിട്ട അതിര്‍ത്തികള്‍ തുറക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനം. ഡിസംബര്‍ 29 മുതലാണ് കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ തുറക്കുക. ഒമാനിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും സുപ്രിം കമ്മിറ്റി അറിയിച്ചു.

ഏഴില്‍ കുറഞ്ഞ ദിവസങ്ങളിലേക്ക് മാത്രമായി ഒമാനിലെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. കൊറോണ വൈറസിന്റെ പുതിയ ജനിതകമാറ്റം വിദേശ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പന്നാലെയാണ് ഒമാനില്‍ ഒരാഴ്ച മുമ്പ് അതിര്‍ത്തികള്‍ അടച്ചത്. ഇതേ തുടര്‍ന്ന് നിരവധി പേരുടെ യാത്ര മുടങ്ങുകയും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രയാസത്തിലാകുകയും ചെയ്തിരുന്നു.

Most Popular