Monday, July 26, 2021
Home Gulf Oman ഒമാനില്‍ ബസ് സര്‍വീസുകള്‍ സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കും

ഒമാനില്‍ ബസ് സര്‍വീസുകള്‍ സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കും

മസ്‌കത്ത്: ഒമാനിലെ പൊതുഗതാഗത സംവിധാനം സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പ് മന്ത്രാലയം. സുപ്രിം കമ്മിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രാലയം ബസ് സര്‍വീസ് പുനരാരംഭിക്കുന്നത്.

ഇന്റര്‍സിറ്റി സര്‍വീസുകളായിരിക്കും സപ്തംബര്‍ 27 മുതല്‍ ആരംഭിക്കുക. മസ്‌കത്ത് നഗരത്തിലെ സര്‍വീസുകള്‍ ഒക്‌ടോബര്‍ നാല് മുതലും സലാല നഗരത്തിലേത് ഒക്‌ടോബര്‍ 18 മുതലും ആരംഭിക്കും. സുഹാറിലെ സര്‍വീസുകള്‍ സംബന്ധിച്ച അറിയിപ്പ് പിന്നീട് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും.

Most Popular