Saturday, July 24, 2021
Home Newsfeed ഒമാനില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ഭീതി ജനിപ്പിച്ച് കോവിഡ് മരണ നിരക്ക്

ഒമാനില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ഭീതി ജനിപ്പിച്ച് കോവിഡ് മരണ നിരക്ക്

മസ്‌കത്ത്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഒമാനില്‍ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈകോസിസ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിതരായ മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. മൂന്നു പേരും ചികിത്സയില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

അതേ സമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 33 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. 2,126 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 570 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 238,566 ആയി ഉയര്‍ന്നു. കോവിഡ് മരണം 2,565 ആയി. 212,064 പേര്‍ ഇതിനോടകം കോവിഡ് മുക്തി നേടി. 89 ശതമാനമാണ് രോഗമുക്തി നിരക്ക്.

ഒരു ദിവസത്തിനിടെ 164 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,247 കോവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന​തോ​ടെ ഒ​മാ​നി​ൽ ആ​ശു​പ​ത്രി കി​ട​ക്ക​ക​ളും നി​റ​യു​ന്നു. ആ​ളു​ക​ൾ​ക്ക്​ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ബു​ദ്ധി​മു​േ​ട്ട​റി​യ അ​വ​സ്​​ഥ​യാ​ണ്​ നി​ല​വി​ലു​ള്ള​തെ​ന്നും കോ​വി​ഡ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ ഡോ.​ന​ബീ​ൽ അ​ൽ ല​വാ​ത്തി ഒ​മാ​ൻ ടെ​ലി​വി​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

Most Popular