മസ്ക്കത്ത്: 255 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 8,373 ആയി. 166 ഒമാനികളും 89 വിദേശികളുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവര്‍. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 38 ആയി. സുപ്രിം കമ്മിറ്റി നിര്‍ദേശിച്ച സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
Oman confirms 255 new coronavirus cases