Monday, July 26, 2021
Home Gulf Oman ഒമാനില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ആറ് ദിവസത്തിനിടെ മരിച്ചത് 67 പേര്‍

ഒമാനില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ആറ് ദിവസത്തിനിടെ മരിച്ചത് 67 പേര്‍

മസ്‌കത്ത്: ഒമാനില്‍ കോവിഡ് രോഗബാധിതരുടെ പ്രതിദിന സ്ഥിതിവിവര കണക്ക് പുറത്തുവിടുന്നത് പുനരാരംഭിച്ചു. ഇതുവരെ 488 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാത്രി അറിയിച്ചു. കഴിഞ്ഞ ആറു ദിവസത്തിനിടെ മരിച്ചത് 67 പേരാണ്. ഏറ്റവും ഒടുവിലായി ആറുപേരാണ് മരിച്ചത്.

585 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. പുതിയ രോഗികളില്‍ 319 പേര്‍ പ്രവാസികളും 266 പേര്‍ സ്വദേശികളുമാണ്. 2682 പരിശോധനകളാണ് നടത്തിയത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 80,286 ആയി. 1496 പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ രോഗം ഭേദമായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 69,803 ആയി. 54 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Most Popular