Sunday, September 19, 2021
Home Newsfeed ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 60 പേര്‍ക്ക് മാത്രം; ഒരു മരണം

ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 60 പേര്‍ക്ക് മാത്രം; ഒരു മരണം

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60 പേര്‍ക്ക് മാത്രം. കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,223 ആയി.

ആകെ രോഗികളില്‍ 2,93,414 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,090 പേര്‍ക്ക് ഒമാനില്‍ കോവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ അഞ്ച് പേരെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 54 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്.

Most Popular