Sunday, September 26, 2021
Home Gulf Oman ഒമാനില്‍ 810 പേര്‍ക്ക് കൂടി കോവിഡ്; 342 പേര്‍ പ്രവാസികള്‍

ഒമാനില്‍ 810 പേര്‍ക്ക് കൂടി കോവിഡ്; 342 പേര്‍ പ്രവാസികള്‍

മസ്‌കത്ത്: ഒമാനില്‍ 810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 26079 ആയി. 2797 പേര്‍ക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളില്‍ 342 പേര്‍ പ്രവാസികളും 468 പേര്‍ സ്വദേശികളുമാണ്. 708 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 11797 ആയി. രണ്ടു പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 116 ആയി.

14166 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. 64 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 362 ആയി. തീവ്ര പരിചരണ വിഭാഗത്തില്‍ 102 പേരാണുള്ളത്.

പുതിയ രോഗികളില്‍ 495 പേരാണ് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളത്. മരണപ്പെട്ടതില്‍ 89 പേരും മസ്‌കത്തില്‍ ചികിത്സയിലിരുന്നവരാണ്. മസ്‌കത്തില്‍ മേഖലയില്‍ സീബ് വിലായത്തിലാണ് ഇന്ന് കൂടുതല്‍ രോഗികള്‍. 233 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മത്രയില്‍ 79 പുതിയ രോഗികളാണ് ഉള്ളത്.

Most Popular