Friday, May 14, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 571 കോവിഡ് കേസുകള്‍; 8 മരണം

ഒമാനില്‍ ഇന്ന് 571 കോവിഡ് കേസുകള്‍; 8 മരണം

മസ്‌കത്ത്: ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് രാജ്യത്ത് 571 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 126,240 ആയി ഉയര്‍ന്നു. അതേസമയം ഇന്ന 8 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് ഇതുവരെ 1471 പേര്‍ മരണപ്പെട്ടു.

കഴിഞ്ഞ 72 മണിക്കൂറിനിടെ 721 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 118,048 പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടിയിട്ടുണ്ട്.

സുപ്രീം കമ്മറ്റിയും ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശിച്ച സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Most Popular