Saturday, July 24, 2021
Home Newsfeed ഒമാനില്‍ ഞായറാഴ്ച്ച മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍

ഒമാനില്‍ ഞായറാഴ്ച്ച മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍

മസ്‌ക്കത്ത്: ഒമാനില്‍ ഞായറാഴ്ച്ച മുതല്‍ 45 വയസ്സും അതിന് മുകളിലും ഉള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് മസ്‌ക്കത്ത് ഹെല്‍ത്ത് സര്‍വീസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഖുറിയാത്തിലെ ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലാണ് വാക്‌സിന്‍ നല്‍കുന്നത്.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകീട്ട് 3 മുതല്‍ രാത്രി 9 വരെയുമാണ് പ്രവര്‍ത്തി സമയം. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് പ്രവര്‍ത്തി സമയം.

ഖുറിയാത്തിലെ അല്‍ സഹല്‍ ഹെല്‍ത്ത് സെന്ററില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് വാക്‌സിന്‍ ലഭിക്കുക. സീബിലെ ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനിലെ ഡ്രൈവ് ത്രൂ സര്‍വീസ് തുടരും. ഞായര്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് 4 മുതല്‍ രാത്രി 9വരെയാണ് പ്രവര്‍ത്തി സമയം.
ALSO WATCH

Most Popular