X
ഒമാനിലെ പെരുന്നാള്‍; തീരുമാനം നാളെ

ഒമാനിലെ പെരുന്നാള്‍; തീരുമാനം നാളെ

personmtp rafeek access_timeFriday May 22, 2020
HIGHLIGHTS
ഒമാനില്‍ ഈദുല്‍ ഫിത്വര്‍ പ്രഖ്യാപനം നാളെ. ഒമാനിലെ മാസപ്പിറവി ശനിയാഴ്ച വൈകീട്ട് മാത്രമേ അറിയൂ.

ദുബൈ: ഒമാനില്‍ ഈദുല്‍ ഫിത്വര്‍ പ്രഖ്യാപനം നാളെ. ഒമാനിലെ മാസപ്പിറവി ശനിയാഴ്ച വൈകീട്ട് മാത്രമേ അറിയൂ. മറ്റു ഗള്‍ഫ് നാടുകളില്‍നിന്ന് ഭിന്നമായി ഒരു ദിവസം വൈകിയാണ് ഒമാനില്‍ റമദാന്‍ ആരംഭിച്ചത്. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ചയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലും ഗള്‍ഫ് നാടുകളിലും ഒരേ ദിവസം തന്നെയാവും പെരുന്നാള്‍.

വെള്ളിയാഴ്ച വൈകീട്ട് മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്നാണ് റമദാന്‍ 30 പൂര്‍ത്തീകരിച്ച് ഞായറാഴ്ച പെരുന്നാള്‍ കൊണ്ടാടാന്‍ തീരുമാനിച്ചതെന്ന് സൗദി, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ മതകാര്യ വിഭാഗങ്ങള്‍ അറിയിച്ചു.

പെരുന്നാള്‍ ദിവസം പള്ളികളിലോ ഈദ് ഗാഹുകളിലോ നമസ്‌കാരം ഉണ്ടാവില്ല. പള്ളികളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങും. ഈ പെരുന്നാളിന് വീടുകളില്‍ തുടരണമെന്നാണ് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഖത്തറിലെ ഗ്രാന്‍ഡ് മോസ്ഖില്‍ 40 പേര്‍ ഉള്‍ക്കൊള്ളുന്ന പെരുന്നാള്‍ നമസ്‌കാരം നടക്കും.

SHARE :
folder_openTags
content_copyCategory