Tuesday, June 15, 2021
Home Gulf Oman തുര്‍ക്കിയിലെ ഒമാന്‍ എംബസി പിസിആര്‍ പരിശോധനകള്‍ക്കായി നോട്ടീസ് നല്‍കി

തുര്‍ക്കിയിലെ ഒമാന്‍ എംബസി പിസിആര്‍ പരിശോധനകള്‍ക്കായി നോട്ടീസ് നല്‍കി

അങ്കാറ: തുര്‍ക്കിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഒമാനികള്‍ക്കുള്ള പിസിആര്‍ ടെസ്റ്റിനെക്കുറിച്ച് അങ്കാറയിലെ ഒമാന്‍ എംബസി നോട്ടീസ് നല്‍കി.

തുര്‍ക്കിയിലേക്ക് യാത്രയ്ക്ക് യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ മൂന്നു ദിവസം മുമ്പെങ്കിലും പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇനി പരിശോധന നടത്തിയിട്ടില്ലെങ്കില്‍ അവരുടെ താമസസ്ഥലത്തോ അല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയം തീരുമാനിക്കുന്ന സ്ഥലത്തോ 7 ദിവസം ക്വാറന്റീന്‍ ചെയ്യണം. അങ്കാറയിലെ ഒമാന്‍ എംബസി ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഏഴാം ദിവസം അവര്‍ക്ക് കോവിഡ് പരിശോധന നടത്തി വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ക്വാറന്റൈന്‍ അവസാനിപ്പിക്കാം. 2021 മാര്‍ച്ച് 1 വരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഡിസംബര്‍ 30 വരെ എല്ലാ കര അതിര്‍ത്തികളിലും തുറമുഖങ്ങളിലും ഈ തീരുമാനം ബാധകമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Most Popular