News Flash
X
ഒമാനില്‍ പ്രവാസി ജീവനക്കാര്‍ക്ക് കാലഹരണപ്പെട്ട ഐഡി കാര്‍ഡുകള്‍ പുതുക്കാന്‍ അവസരം

ഒമാനില്‍ പ്രവാസി ജീവനക്കാര്‍ക്ക് കാലഹരണപ്പെട്ട ഐഡി കാര്‍ഡുകള്‍ പുതുക്കാന്‍ അവസരം

personSJ access_timeSunday January 3, 2021
HIGHLIGHTS
കാര്‍ഡുകള്‍ പുതുക്കാത്തതിനാല്‍ ചുമത്തുന്ന പിഴകളും താല്‍ക്കാലികമായി റദ്ദാക്കപ്പെടും.

മസ്‌കത്ത്: കൊറോണ പകര്‍ച്ചവ്യാധി മൂലം കാലഹരണപ്പെട്ട ഐഡി കാര്‍ഡുകള്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ പുതുക്കാന്‍ കഴിയുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കാര്‍ഡുകള്‍ പുതുക്കാത്തതിനാല്‍ ചുമത്തുന്ന പിഴകളും താല്‍ക്കാലികമായി റദ്ദാക്കപ്പെടും. കോറോണ കാലത്ത് കമ്പനികളുടെ കാലഹരണപ്പെട്ട റിക്രൂട്ട്‌മെന്റ് ലൈസന്‍സും നീട്ടിക്കൊടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കമ്പനികളില്‍ പകര്‍ച്ചവ്യാധിമൂലമുണ്ടായ സാമ്പത്തിക ഞെരുക്കം ലഘൂകരിക്കുന്നതിനായി സുപ്രീംകമ്മിറ്റിയുമായി സഹകരിച്ച് മന്ത്രാലയം തയ്യാറാക്കിയ നിരവധി നടപടികളില്‍ ഒന്നാണ് ഈ നടപടി.

ഈ കാലയളവില്‍ കൂടുതല്‍ തൊഴിലാളികളെ ആവശ്യമുണ്ടെങ്കില്‍ കമ്പനികള്‍ക്ക് ഒമാനി ഇതര തൊഴിലാളികള്‍ക്കായി താല്‍ക്കാലിക തൊഴില്‍ വിസ നല്‍കാം. അതേസമയം ഒന്നിലധികം കമ്പനികളുടെ ഉടമകള്‍ക്ക്, അവരുടെ ഏതെങ്കിലും സ്ഥാപനത്തിലേക്ക് ജീവനക്കാരെ ആവശ്യമായി വന്നാല്‍ അവരുടെ ഓര്‍ഗനൈസേഷനുകള്‍ക്കിടയില്‍ തൊഴിലാളികളെ കൈമാറാന്‍ കഴിയുന്നതാണ്.

രണ്ട് കമ്പനികള്‍ തമ്മിലുള്ള രേഖാമൂലമുള്ള കരാറിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറ്റൊരു ഓര്‍ഗനൈസേഷനില്‍ നിന്നുള്ള തൊഴിലാളികളെ താല്‍ക്കാലികമായി നിയമിക്കാനും കഴിയും.

SHARE :
folder_openTags
content_copyCategory