Tuesday, April 13, 2021
Home Gulf Oman വിദേശ രാജ്യത്ത് കുടുങ്ങിയ ഒമാനിലെ താമസക്കാര്‍ക്ക് മടങ്ങി വരാം

വിദേശ രാജ്യത്ത് കുടുങ്ങിയ ഒമാനിലെ താമസക്കാര്‍ക്ക് മടങ്ങി വരാം

മസ്‌ക്കത്ത്: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഒമാനിലെ താമസക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശന പെര്‍മിറ്റിനായി ഇനി അപേക്ഷിക്കാം. ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ കോണ്‍സുലാര്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ വരുന്ന [email protected] എന്ന സൈറ്റിലൂടെ അനുമതി തേടിയുള്ള അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷസമര്‍പ്പിക്കുന്നതോടൊപ്പം നിലവിലെ സാഹചര്യം നേരിടുന്ന പ്രശ്‌നങ്ങള്‍ കാര്യത്തിന്റ അടിയന്തരാവസ്ഥ എന്നിവയും സമര്‍പ്പിക്കണം.

അതേസമയം, നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ക്കനുസരിച്ച് അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ക്കും ബിസിനസ്സ് ഉടമകള്‍ക്കും എന്‍ട്രി പെര്‍മിറ്റ് വിതരണം ഒമാനിലെ ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് വ്യാഴാഴ്ച പാകിസ്ഥാനിലെ ഒമാന്‍ എംബസി അറിയിച്ചു.

‘അത്തരം പെര്‍മിറ്റ് നല്‍കുന്നതിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കാന്‍ എംബസി ആഗ്രഹിക്കുന്നു,”എന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച യാത്രക്കാര്‍ക്ക് കമ്പനി കോള്‍ സെന്ററുമായി ബന്ധപ്പെടാം എന്ന് ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍ അറിയിച്ചു.

Most Popular