Wednesday, September 22, 2021
Home Newsfeed ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടി ഒമാന്‍

ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടി ഒമാന്‍

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നു ഒമാനിലേക്കു വരുന്ന നേരിട്ടുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നു ബുധനാഴ്ച സുപ്രിം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, സുദാന്‍, ലബ്‌നാന്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും.

ഇതിനു പുറമേ തായ്ലന്റ്, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി ജൂണ്‍ 5 ഉച്ചക്ക് രണ്ടു മണി മുതല്‍ പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വരും.
ALSO WATCH

Most Popular