Monday, June 14, 2021
Home Newsfeed യാത്രാ വിലക്ക് നീക്കി ഒമാൻ

യാത്രാ വിലക്ക് നീക്കി ഒമാൻ

മസ്‌കത്ത്: എല്ലാത്തരം വിസയുള്ളവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സുപ്രീം കമ്മറ്റി വിസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസ ഉടമകള്‍ക്കാണ് പ്രവേശനം. ഇതോടെ രാജ്യത്തേക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രവേശിക്കാമെന്ന് കോവിഡ് നിയന്ത്രണങ്ങള്‍ക്കായി രൂപീകരിച്ച സുപ്രീം കമ്മിറ്റി അറിയിച്ചു. തൊഴില്‍, ഫാമിലി, സന്ദര്‍ശന, എക്സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ഉള്‍പ്പെടെ എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വ്യോമയാന വകുപ്പിനും കൈമാറിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച ശേഷം നേരത്തെയുള്ള സര്‍ക്കുലര്‍ പുതുക്കിയതായും എല്ലാ വിസ ഉടമകള്‍ക്കും സുല്‍ത്താനേറ്റിലേക്ക് പ്രവേശിക്കാമെന്നും സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ യാത്രാ കുറിപ്പ് വ്യക്തമാക്കി.

റെസിഡന്‍സ് വിസയിലുള്ള വിദേശികളോ പൗരന്മാരോ അല്ലാത്തവര്‍ക്കാണ് ഒമാന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍ ഏഴ് മുതലാണ് ഒമാനില്‍ പ്രവേശന വിലക്ക് ആരംഭിച്ചത്. കോവിഡ് വ്യാപിച്ചതോടെ നീട്ടിയ വിലക്കാണ് ഇപ്പോള്‍ വേണ്ടെന്നുവെച്ചത്. പുതിയ നിര്‍ദേശമനുസരിച്ച് വിസയുള്ളവര്‍ക്കും വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാല്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പുതിയ വിസകള്‍ അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

2021 ഏപ്രില്‍ അഞ്ച് വരെ നല്‍കിയ റസിഡന്‍സ് വിസയുള്ളവര്‍ക്കും ഒമാനി പൗരന്മാര്‍ക്കും മാത്രമാണ് നേരത്തെ പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നത്. അതേസമയം ദക്ഷിണാഫ്രിക്ക, ബ്രസീല്‍, നൈജീരിയ, സിയറലിയോണ്‍, എത്യോപ്യ, ലബനോന്‍, താന്‍സാനിയ, ഘാന, സുഡാന്‍, ഗിനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരെയും വിലക്കിയിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശ പ്രകാരം ഇവര്‍ക്കും നേരിട്ട് ഒമാനില്‍ എത്താന്‍ സാധിക്കുന്നതാണ്.

 

Most Popular