Saturday, September 25, 2021
Home Gulf Oman ഒമാനില്‍ ഫേസ് മാസ്‌ക്കില്ലാതെ പുറത്തിറങ്ങിയാല്‍ 20 റിയാല്‍ പിഴ

ഒമാനില്‍ ഫേസ് മാസ്‌ക്കില്ലാതെ പുറത്തിറങ്ങിയാല്‍ 20 റിയാല്‍ പിഴ

മസ്‌കത്ത്: ഒമാനില്‍ പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും ഫേസ് മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 20 റിയാല്‍ പിഴ ഈടാക്കും. പെരുന്നാള്‍ സമയത്ത് യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. ഒരു സ്ഥലത്ത് കുടുംബപരമായ ബന്ധമില്ലാത്ത അഞ്ചിലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ അത് സുപ്രിം കമ്മിറ്റിയുടെ തീരുമാനത്തിന്റെ ലംഘനമായ കണക്കാക്കും. ഇത്തരം കേസില്‍ പിടിയിലാകുന്ന ഓരോരുത്തരില്‍ നിന്നും നൂറ് റിയാല്‍ വീതം പിഴ ഈടാക്കും.

ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നവര്‍ 1500 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്ന് സുപ്രിം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവാഹം, അവധി സമയങ്ങള്‍, ആരാധനാലയങ്ങളിലെ ഒത്തുചേരലുകള്‍ എന്നിവക്കെല്ലാം ഈ പിഴ നല്‍കേണ്ടിവരും. ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് 200 റിയാലും പിഴ ചുമത്തും. പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളിലടക്കം കടന്ന് ചെന്ന് പരിശോധന നടത്താന്‍ അവകാശമുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച 327 പേരിലാണ് കോവിഡ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു. ഇതില്‍ 105 പേര്‍ ഒമാനികളാണ്. സാമൂഹിക അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഒമാനികളിലെ രോഗബാധ വര്‍ധിക്കാന്‍ കാരണം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗികള്‍ കുറവായതിനാല്‍ കര്‍ഫ്യൂ നടപ്പാക്കുന്നത് ആലോചനയില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു.

oman makes face mask compulsory 20 riyal fine


 

Most Popular