Thursday, August 5, 2021
Home Newsfeed ഒമാനില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഒമാനില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മസ്‌കത്ത്: ഒമാനിലെ സോഹാറില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. സുവൈഖ് ഖദറയില്‍ അല്‍ മഹാ പെട്രോള്‍ സ്റ്റേഷനില്‍ നട്ട്‌സ് ആന്‍ഡ് സ്വീറ്റ്‌സ് ഷോപ്പ് നടത്തി വരികയായിരുന്ന പൊന്നാനി നഗരം എ കെ റോഡ് അലികുട്ടിയുടെ മകന്‍ മുജീബ് ടി പി യാണ് മരിച്ചത്. സോഹാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒമാന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്നു.

കഴിഞ്ഞ കുറെ ദിവസമായി ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അറിയിച്ചു.

Most Popular