Monday, September 27, 2021
Home Gulf Oman ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി കുഴിക്കുന്നുമ്മേല്‍ മൊയ്തീന്‍ കുട്ടി (43) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന മൊയ്തീന്‍ രണ്ടാഴ്ചയായി സലാല ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി പ്രവാസിയായ അദ്ദേഹം ഒമാനില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ഷമീമ. മൂന്ന് മക്കളുണ്ട്.

കോവിഡ് നടപടിക്രമങ്ങള്‍ അനുസരിച്ച് മൃതദേഹം സലാലയില്‍ തന്നെ സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് ഇന്ത്യന്‍ എംബസി സലാല കൗണ്‍സിലര്‍ മന്‍പ്രീത് സിങ് അറിയിച്ചു.


 

Most Popular