മസ്കത്ത്: ഒമാനില്‍ ഇന്ന് 1,327 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 62,574 ആയി. ഇന്ന് ഒമ്പതു പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 290 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1008 പേര് ഒമാനികളും 319 പേര് വിദേശികളുമാണ്.
149 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,052 പേര് കൂടി കൊവിഡില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 40,090 ആയി.