Monday, June 21, 2021
Home Newsfeed ഒമാനില്‍ കാണാതായ മലയാളി കാറിനുള്ളില്‍ മരിച്ചനിലയില്‍

ഒമാനില്‍ കാണാതായ മലയാളി കാറിനുള്ളില്‍ മരിച്ചനിലയില്‍

മസ്‌കത്ത്: ഒമാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ സ്വദേശി കീത്തേടത്ത് പുതിയ പുരയില്‍ ഉസ്മാനെ (65) ആണു മസ്‌കത്തിലെ ഖുറമില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെ മത്രയില്‍ നിന്നു തൊഴിലുടമയെ കാണുന്നതിനായി പുറപ്പെട്ടതായിരുന്നു ഉസ്മാന്‍. തുടര്‍ന്ന് യാതൊരു വിവരവുമില്ലാത്തിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലും ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

ഇതിനിടെ ഞായറാഴ്ച വൈകിട്ടോടെയാണു ഖുറമിന് സമീപം സരൂജിലെ പാര്‍ക്കിങില്‍ സ്വന്തം കാറിനുള്ള മരിച്ച നിലയില്‍ റോയല്‍ ഒമാന്‍ പോലിസ് കണ്ടെത്തിയത്. മൃതദേഹം പോലിസ് ഖൗല ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല.

Most Popular