Sunday, June 20, 2021
Home Gulf Oman പിഴ കൂടാതെ ഒമാന്‍ വിടുന്നതിന് 2000ലേറെ ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തു

പിഴ കൂടാതെ ഒമാന്‍ വിടുന്നതിന് 2000ലേറെ ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തു

മസ്‌കത്ത്: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ ഒമാന്‍ വിടുന്നതിന് 2,000ല്‍ പരം ഇന്ത്യക്കാര്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ നിരവധി പേര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ഇതിനോടകം യാത്രാ അനുമതി ലഭിച്ചിട്ടുണ്ട്. ദിനംപ്രതി 120 മുതല്‍ 130 ഇന്ത്യക്കാര്‍ വരെ എംബസി വഴി റജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഇതിന്നാനായി പ്രത്യേക സേവന വിഭാഗത്തെ ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുണ്ട്.

തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതിന് നവംബര്‍ 15 മുതലാണ് റജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അനധികൃത കുടിയേറ്റ തൊഴിലാളികള്‍ക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടുന്നതിന് ഡിസംബര്‍ 31 വരെ റജിസ്‌ട്രേഷന്‍ തുടരും. സാധുവായ പാസ്‌പോര്‍ട്ട് ഇല്ലാത്ത 500 പേര്‍ക്ക് അടിയന്തര യാത്രാ രേഖകള്‍ ഇന്ത്യന്‍ എംബസി ഇതിനോടകം അനുവദിച്ചി കഴിഞ്ഞു. സൗജന്യമായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

Most Popular