Tuesday, May 11, 2021
Home Newsfeed വൈദ്യുതി മേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാന്‍

വൈദ്യുതി മേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാന്‍

മസ്‌കത്ത്: ജല, വൈദ്യുതി മേഖലകള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള നിയമത്തിലെ 22ആം വകുപ്പ് പ്രകാരം വൈദ്യുതി മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാന്‍. രാജ്യത്തെ വൈദ്യുതി വിതരണ ലൈസന്‍സുള്ള സ്ഥാപനങ്ങളുമായി സ്ഥിരം കരാറുള്ള സബ് കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങളിലെ തസ്തികകള്‍ സ്വദേശിവത്കരിക്കാനാണ് പദ്ധതി. വിവിധ സാങ്കേതിക തസ്തികകളിലേക്ക് 800 സ്വദേശികളെ കണ്ടെത്തി പരിശീലനം നല്‍കി നിയമിക്കും. പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ അതോറിറ്റി ഊര്‍ജ- ധാതു മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, നമാ ഹോള്‍ഡിങ് കമ്പനി എന്നിവയുമായി ചേര്‍ന്നാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

നമാ ഹോള്‍ഡിങ് കമ്പനിയാണ് വൈദ്യുതി വിതരണ കമ്പനികളും തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുകയും പരിശീലനം നല്‍കി വിവിധ തസ്തികകളില്‍ നിയമിക്കുകയും ചെയ്യുക. നിലവില്‍ വൈദ്യുതി മേഖലയില്‍ 47 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. പരിശീലന പദ്ധതിക്ക് ശേഷം ഇത് 90 ശതമാനമായി ഉയര്‍ത്തും.

 

Most Popular