Friday, September 24, 2021
Home Gulf Oman കെട്ടിടത്തിന് മുകളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേര്‍ന്ന നൂറോളം പേര്‍ ഒമാനില്‍ പിടിയില്‍

കെട്ടിടത്തിന് മുകളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേര്‍ന്ന നൂറോളം പേര്‍ ഒമാനില്‍ പിടിയില്‍

മസ്‌കത്ത്: സുപ്രിം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ പ്രാര്‍ഥനയ്ക്കും ഭക്ഷണത്തിനും ഒത്തുചേര്‍ന്ന 136 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ്. പെരുന്നാള്‍ നമസ്‌കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.

ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്ന 40 പേരാണ് പിടിയിലായത്. അല്‍ ഖൂദിലും പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേര്‍ന്ന 13 പേര്‍ പിടിയിലായിട്ടുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് ഇവര്‍ ഒത്തുചേര്‍ന്നത്. ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 49 പേരും പിടിയിലായി. വാണിജ്യ സമുഛയത്തില്‍ ഞായറാഴ്ച ഉച്ചക്ക് ഭക്ഷണത്തിനാണ് ഇവര്‍ ഒത്തുചേര്‍ന്നത്.

OMAN police arrested expats who gathered illegally fro eid prayer


 

Most Popular