Saturday, June 12, 2021
Home Gulf Oman വിവിധ ബാങ്കുകളിൽ നിന്ന് കോടികളുടെ വായ്‌പയെടുത്ത് മുങ്ങിയ മലയാളിയെ പിടികൂടാൻ ഒമാൻ പൊലീസ്

വിവിധ ബാങ്കുകളിൽ നിന്ന് കോടികളുടെ വായ്‌പയെടുത്ത് മുങ്ങിയ മലയാളിയെ പിടികൂടാൻ ഒമാൻ പൊലീസ്

ദുബൈ: വിവിധ ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മലയാളിയെ പിടികൂടാന്‍ ഒമാന്‍ പൊലീസ്. കണ്ണൂര്‍ പാനൂര്‍ അണിയാരം സ്വദേശി അബ്ദുല്‍ റസാഖ് കരുവന്റവിട എന്ന ബിസിനസുകാരനാണ് ഒമാനില്‍ നിന്ന് മുങ്ങിയത്. 2016ല്‍ ഒമാനില്‍ സഹ്റ ഫോണ്‍സ് എന്ന സ്ഥാപനത്തിന്റെ പേരിലും ഒമാന്‍ പൗരന്മാരുടെ പേരിലും ലക്ഷക്കണക്കിന് റിയാല്‍ ബാങ്ക് വായ്പയാണ് ഇയാള്‍ എടുത്തിട്ടുള്ളത്.

സഹ്റ ഫോണ്‍സ് നടത്തുന്ന അബ്ദുല്‍ റസാഖ് അഹ്‌ലി ബാങ്ക്, ബാങ്ക് മസ്‌ക്കത്ത്, ബാങ്ക് ദോഫാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വായ്പ എടുത്തത്. സൗഹൃദം മുതലെടുത്ത് നിരവധി ഒമാന്‍ പൗരന്മാരുടെ പേരിലും ലോണ്‍ എടുത്തു. 2017ല്‍ ഒമാന്‍ പൊലീസ് അബ്ദുല്‍ റസാഖിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ നിയമ വിരുദ്ധ രീതിയില്‍ ഒമാനില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു. ദുബായിലെ ഒരു മലയാളിയാണ് അബ്ദുല്‍ റസാഖിന് നാട്ടിലേയ്ക്ക് മടങ്ങാന്‍ സൗകര്യം ചെയ്ത് കൊടുത്തതെന്ന് സൂചന.

ബാങ്കുകളും പണം നഷ്ടപ്പെട്ട ഒമാനികളും നിയമ നടപടികള്‍ ഊര്‍ജിതമാക്കിയതോടെയാണ് ഒമാന്‍ പൊലീസ് ഇയാളെ പിടികൂടാന്‍ തീവ്ര ശ്രമം ആരംഭിച്ചത്. അബ്ദുല്‍ റസാഖിനെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സ്ഥിതിക്ക് പെട്ടെന്ന് തന്നെ പിടികൂടാന്‍ സാധിക്കുമെന്ന് ഒമാന്‍ പൊലീസ് പ്രതീക്ഷിക്കുന്നു.

Most Popular