Saturday, July 31, 2021
Home Newsfeed ഒമാനില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയില്‍ മരണം നാലായി

ഒമാനില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയില്‍ മരണം നാലായി

മസ്‌കത്ത്: കനത്ത മഴ തുടരുന്ന ഒമാനില്‍ വാദിയില്‍ കാണാതായ 4 പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ബനി ജാബര്‍ വാദിയില്‍ കാണാതായ സ്വദേശിയുടെ മൃതദേഹം സൂര്‍ വിലയാത്തിലെ തടാകത്തില്‍ നിന്നാണു കണ്ടെടുത്തത്.

മറ്റു 3 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതോടെ ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 4 ആയി. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. സൈന്യവും പോലിസും രക്ഷാദൗത്യങ്ങള്‍ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഷിനാസ് വിലായത്തിലെ 40 കുടുബങ്ങളെയാണു സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്. പല വിലായത്തുകളിലെയും താമസമേഖലകള്‍ ഒറ്റപ്പെട്ടതായാണു റിപ്പോര്‍ട്ട്.

താമസക്കാരെ ഹെലികോപ്റ്ററില്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയി. പ്രളയബാധിത മേഖലകളില്‍ രാത്രിയും പകലും നിരീക്ഷണം തുടരുകയാണ്. റോഡുകളിലെ മാലിന്യവും മറ്റു തടസ്സങ്ങളും നീക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. വ്യാപാര മേഖലയ്ക്കും കനത്ത നഷ്ടമുണ്ടായതായാണു റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച രാത്രി മുതലാണ് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായത്.

 

Most Popular