X
ഒമാനില്‍ 1557 പേര്‍ക്ക് കൊവിഡ്; ചികില്‍സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ കൂടി മരിച്ചു

ഒമാനില്‍ 1557 പേര്‍ക്ക് കൊവിഡ്; ചികില്‍സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ കൂടി മരിച്ചു

personmtp rafeek access_timeMonday July 6, 2020
HIGHLIGHTS
ഒമാനില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

മസ്‌കത്ത്: ഒമാനില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇന്ന് പുതുതായി 1,557 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 47,735 ആയി. 218 പേരാണ് ഇതുവരെ മരിച്ചത്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 18,371 പേരാണ്. 129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്ന് പുതുതായി 1,229 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 29,146 ആയി ഉയര്‍ന്നു.

SHARE :
folder_openTags
content_copyCategory