Monday, July 26, 2021
Home Gulf Oman ഒമാനില്‍ 1739 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം

ഒമാനില്‍ 1739 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 1739 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 68,400 ആയി. രാജ്യത്ത് ഇന്ന് എട്ട് പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. 326 പേര്‍ ഇതിനകം മരിച്ചു.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 22,924 പേരാണ്. 170 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,146 പേര്‍ കൂടി പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 45,150 ആയി.


 

Most Popular