ഒമാനില്‍ 1889 പേര്‍ക്കു കൊവിഡ്; ഭൂരിഭാഗവും സ്വദേശികള്‍

oman covid

മസ്‌കത്ത്: ഒമാനില്‍ 1,889 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 1,268 പേര്‍ സ്വദേശികളും 621 പേര്‍ വിദേശികളുമാണ്. രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 53,614 ആയി.

24 മണിക്കൂറിനിടെ 12,04 പേര്‍ക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 34,225 ആയി.
എട്ടു പേരാണ് ഇന്നു മരിച്ചത്. ആകെ കോവിഡ് മരണസംഖ്യ 244 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,574 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്.

74 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് ചികിത്സയില്‍ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം 501 ആയി. ഇതില്‍ 130 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.