Saturday, July 24, 2021
Home Gulf Oman ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്നു എട്ടുപേര്‍ മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്നു എട്ടുപേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ ഇന്ന് എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 207 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 521 പേരാണ് രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ചു മരിച്ചത്. 81,787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,433 പേര്‍ കൂടി രോഗമുക്തി നേടി, ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,124 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,142 പേരാണ്. 172 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Most Popular