Sunday, July 25, 2021
Home Gulf Oman ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒമ്പതുപേര്‍ കൂടി മരിച്ചു

ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒമ്പതുപേര്‍ കൂടി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 165 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഇതോടെ ആകെ കൊവിഡ് മരണം 597 ആയി. ഇതുവരെ 83,418 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 77,977 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

457 പേരാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. ഇവരില്‍ 154 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Most Popular