Monday, September 27, 2021
Home Gulf Oman ഒമാനില്‍ ഇന്നും ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ്; ചികില്‍സയില്‍ ആയിരുന്ന ഒമ്പതുപേര്‍ കൂടി മരിച്ചു

ഒമാനില്‍ ഇന്നും ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ്; ചികില്‍സയില്‍ ആയിരുന്ന ഒമ്പതുപേര്‍ കൂടി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച്ത് ഒമ്പതുപേര്‍. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 185 ആയി. ഇന്നു പുതുതായി 1124 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 41,194 പേര്‍ക്കാണ് ഇതിനകം രോഗം കണ്ടെത്തിയത്.

പുതുതായി സ്ഥിരീകരിച്ചതില്‍ 262 പേര്‍ വിദേശികളാണ്. 852 കേസുകള്‍ ഒമാനികളിലാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 16,847 പേരാണ്. 120 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം, ഇന്നു പുതുതായി 737 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 24,162 ആയി.

Oman reports 1,124 new cases, including 9 deaths


 

Most Popular